അഞ്ഞൂറ്റി അമ്പത്തിയേഴ് ദിവസങ്ങള്‍ക്ക് ശേഷം ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി… ദൈവത്തിന് നന്ദി 🙏🙏

Published September 12, 2017 by Sherin Chacko

frt

Advertisements

വിടപറയുവാന്‍ എനിക്ക് സമയമില്ലായിരുന്നു.

Published August 7, 2017 by Sherin Chacko

 

വൈദികരുടെ മരണസംസ്ക്കാര ശുശ്രുഷയില്‍ സെമിത്തേരിയില്‍ വെച്ച് കാര്‍മ്മികന്‍ പ്രാര്‍ത്ഥിക്കുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്.

ഇതുവരെ ഞങ്ങള്‍ അങ്ങയെ അനുഗമിച്ചു.
 ഇനി സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ അങ്ങയെ അനുഗമിക്കും.”

വിടപറയുവാന്‍ എനിക്ക് സമയമില്ലായിരുന്നു….
നിങ്ങള്‍ക്കെല്ലാം ഞാന്‍ പ്രിയപ്പെട്ടവനായിരുന്നു……..
എങ്കിലും നിങ്ങളെക്കാളുപരി എന്നെ സ്നേഹിക്കുന്ന സ്വര്‍ഗ്ഗസ്ഥനായ പിതാവ് എന്നെ നിത്യജീവിതത്തിലേക്ക് ക്ഷണിച്ചു.
ഇനി ഞാന്‍ നിങ്ങളുടെ പ്രാര്‍ത്ഥനയിലും ഓര്‍മ്മയിലും മാത്രം.

ബഹുമാനപ്പെട്ട മാര്‍ട്ടിന്‍ വാഴച്ചിറയച്ചന്‍റെ ജീവിതവും ഈശോയുടെ ജീവിതം പോലെയായിരുന്നു. പഠനത്തിലും പരിശിലനത്തിലുമൊക്കെയായി 30 വര്‍ഷത്തെ രഹസ്യജീവിതം. പിന്നീട് 3 വര്‍ഷത്തെ പരസ്യജീവിതം.(വൈദികജീവിതം).

നിറഞ്ഞ പുഞ്ചിരിയോടെ അച്ചന്‍ പറഞ്ഞ ഓരോ വാക്കുകളുംഎന്നും ഒരു പ്രചോദനമാണ്.  അച്ചന്‍റെ പ്രോത്സാഹനങ്ങളും പ്രാര്‍ത്ഥനകളും ഒരു അനുഗ്രഹം തന്നെയായിരുന്നു. അത് എന്‍റെ എഴുത്തിനെയും ജീവിതത്തെയും ഒരുപാടു ശക്തിപ്പെടുത്തിയിട്ടുണ്ട്. എന്നും അനുഗ്രഹദായകമായ ഒരു മുതല്‍ക്കൂട്ടുതന്നെയാണ്.

മാര്‍ട്ടിന്‍ അച്ചാ,

മരിക്കില്ലൊരിക്കലും………….
നിന്‍ വാക്കുകള്‍ വിരിയിച്ച സന്തോഷം,
നിന്‍ സ്നേഹം പരത്തിയ സൌരഭ്യം.
ഇരുളിന്‍ അഗാധതയില്‍
നിനക്കോടിയൊളിക്കാന്‍ കഴിയില്ലയെങ്കിലും,
നീ പിന്നിട്ട പാതകള്‍ അന്ന്യമല്ലെങ്കിലും,
നാമിനിയും,കണ്ടുമുട്ടും വരെ,
കാത്തിരിക്കട്ടെ ഞങ്ങള്‍തന്‍

പ്രാര്‍ത്ഥനയിലെന്നും .

 

               ഈശോയില്‍ സ്നേഹത്തോടെ..

പുസ്തകം കയ്യിലെടുത്തോളൂ. മനുഷ്യന്‍ എന്ന മഹാഅദ്‌ഭുതത്തെ വായിച്ചുതുടങ്ങൂ…. വായനയെ ലഹരിയായി അനുഭവിച്ചവര്‍ നിരവധിയാണ്. അക്കിത്തത്തിന്റെ വീട്ടിലേക്ക് നടന്നുപോയി പുസ്തകങ്ങള്‍ വാങ്ങി വായിച്ചിരുന്ന കുട്ടിക്കാലമായിരുന്നു എം.ടിയുടേത്…..അങ്ങനെ പലരും…..

Published May 27, 2017 by Sherin Chacko

മതസൗഹാർദ്ദo

Published March 19, 2017 by Sherin Chacko

ഏതു മതമായാലും കാരുണ്യമാണ് യഥാര്‍ത്ഥ മനുഷ്യത്വം. ജീവിതത്തില്‍ അവശതയനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കുമ്പോള്‍ മാത്രമേ അവിടെ മനുഷ്യത്വം ജനിക്കുന്നുള്ളൂ. ഇതുതന്നെയാണ് മതസൗഹാര്‍ദ്ദം വിവക്ഷിക്കുന്നതും ദൈവത്തോടുള്ള ഉത്തരവാദിത്തവും.
സുഭാഷ്‌ചന്ദ്രബോസ് അഭിമാനത്തോടെ പറഞ്ഞപോലെ നമുക്കും പറയാന്‍ സാധിക്കട്ടെ  ‘India is my religion’.
ശക്തരായ യുവജനങ്ങള്‍ ഒത്തുചേരുക….. അത്ഭുതകരമായ മതസൗഹാർദ്ദത്തിന്‍റെ ആത്മീയാനുഭൂതി അനുഭവിക്കാം….

Discover

A daily selection of the best content published on WordPress, collected for you by humans who love to read.

The Daily Post

The Art and Craft of Blogging

The WordPress.com Blog

The latest news on WordPress.com and the WordPress community.